2010, ജൂലൈ 20, ചൊവ്വാഴ്ച

അവള്‍..

(ചില ജന്മങ്ങള്‍ ഉണ്ട്. കണ്ണീരിന്റെ നനവ് മറന്നു പോയ മിഴികളില്‍ കാമത്തിന്റെ തീപ്പൊരി നിറച്ച് അന്നത്തെ അന്നം തേടുന്നവര്‍. ഇരുളടഞ്ഞ കോണുകളില്‍ സ്വയം വിറ്റു ജീവിക്കുന്നവര്‍. അനുഭവത്തില്‍ നിന്നും ഞാനീ പെണ്ണിനെ കടമെടുക്കുന്നു... )

ജോലി കഴിഞ്ഞു റൂമിലേക്കുള്ള കാല്‍ നട മദ്ധ്യേ എന്നും കാണാന്‍ കൊള്ളാവുന്ന ഒരുവളെ കാണുമായിരുന്നു. ഈ വിഷയങ്ങളില്‍ ശ്രീരാമന്‍ നേരിട്ട ബുദ്ധി ഉപദേശിച്ചതിനാലാവാം. ഇന്ട്രെസ്റ്റ് ഇല്ലേ എന്ന ഭാവം മുഖത്ത് പ്രകടമായിരുന്നു എന്നില്‍. പക്ഷേ ഈ സുന്ദരിക്ക് വേണ്ടി എന്ത് കൊണ്ടോ ഒരു ചിരി കാത്തു വച്ചു ദിവസവും. ആദ്യമൊക്കെ തിരിച്ചും അവള്‍ ചിരി പാസ്സാക്കിയിരുന്നു. പഴഞ്ചൊല്ലിലെ പൂച്ചയെ പോലെ ആണെന്ന് മനസിലാക്കിയതോണ്ടാവും ആ ചിരി അവള്‍ അങ്ങ് പിന്‍വലിച്ചു.

പരിചിത ഭാവം നഷ്ടമായപ്പോഴാണ് ഈ സങ്കടം തന്റെ ബെഡ് നിവാസിയോട് പറഞ്ഞത്. നിലക്കാത്ത ചിരിക്കിടെ സുഹൃത്ത് പറഞ്ഞത് തെല്ലലോസരപെടുത്തി. "ഇത്തരം ഒരുപാട് പെണ്ണുങ്ങളെ കാണാം ദുബായ് നഗരത്തില്‍.. അവര്‍ പുഞ്ചിരിക്കാന്‍ വന്നതല്ല. മറ്റു പല കാര്യത്തിനുമാ..." സുഹൃത്ത് ഈ വിഷയത്തില്‍ ഡബിള്‍ എം.എ.. സിംഗിള്‍ എല്‍.എല്‍.ബി ആയതു കൊണ്ട് ആ പറഞ്ഞ കാര്യം പിടിക്കിട്ടി. എങ്കിലും ഇങ്ങനെ ആവുമോ എന്ന് സംശയിക്കേ സുഹൃത്ത് ഒന്നൂടെ പറഞ്ഞു. " അവള്‍ മലയാളിയാ. എനിക്കറിയാം.." ഇത്രേം പറഞ്ഞു ജയഭാരതിയുടെ ഒരു പടത്തിലെ പാട്ടും പാടി അവനങ്ങ്‌ പോയി.

മലയാളി?. കാഴ്ച കൊണ്ട് ഒട്ടും ചേരില്ല അവള്‍ക്ക് ആ വിശേഷണം എന്നതിനാലാവാം വിശ്വാസം വന്നില്ല. ഒരിക്കല്‍ എവിടെ നിന്നോ മടങ്ങി വരുന്ന അവളെ കണ്ടപ്പോ പതിവ് പുഞ്ചിരിക്കൊപ്പം "സുഖല്ലേ?" എന്നൊരു ചോദ്യവും കൊടുത്തു അവളോട് മിണ്ടാനുള്ള ഓപണിംഗ്-നു വേണ്ടി കാത്തു നിന്നു. നിറം വറ്റിയ ഒരു ചിരി മാത്രം തന്നു അവള്‍ മൌനമായി കടന്നു പോയി. എങ്കിലും അവളോട് സംസാരിക്കണം എന്ന ആഗ്രഹം ഉള്ളില്‍ കൊണ്ട് നടന്നു. പിന്നീട് വല്ലപോഴുമൊക്കെ മിണ്ടുന്ന ഒരു ലവല്‍ വരെ കാര്യമെത്തിയപ്പോ ചോദിച്ചു.. എന്തിനായിരുന്നു ഇങ്ങനെ ഒരു ജീവിതം. നിര്‍ത്തികൂടെ. ഈ സ്വയം പങ്കുവച്ചുള്ള രീതി. അവള്‍ ചിരിച്ചു എങ്കിലും കണ്ണുകള്‍ മെല്ലെ ഈറനാകുന്നത് അവന്‍ കണ്ടു. അവള്‍ പറഞ്ഞു തുടങ്ങി...

ഇഷ്ടായിരുന്നു ഒരാളെ. പിരിയാനാകില്ല എന്നുറപ്പായപ്പോള്‍ കൂടെ പോന്നു. പക്ഷേ ആ സന്തോഷം ഇത്തിരി കാലത്തിന്റെ ഔദാര്യമായിരുന്നു. ഒരപകടത്തില്‍ തളര്‍ന്നു പോയ അവനെ ചികിത്സിക്കാനുള്ള വക തേടി വന്നതാ. വിസ നല്‍കിയ അയല്‍വാസി ഇവിടെ എത്തും വരെ ദൈവതുല്യന്‍ ആയിരുന്നു. വന്നതിന്റെ മൂന്നാം നാള്‍ മറ്റൊരാള്‍ക്ക് അവന്‍ വിറ്റപ്പോള്‍ ഒരു വഷളന്‍ ചിരി ഉണ്ടായിരുന്നു ആ മുഖത്ത്. പ്രതിഷേധങ്ങളും ചെറുത് നില്‍പ്പും എല്ലാം നിഷ്ഫലമാണെന്നു മനസിലാക്കിയപ്പോള്‍ സ്വയം എടുത്തണിഞ്ഞു ഈ കുപ്പായം. വന്നവര്‍ വീണ്ടും വീണ്ടും തേടി വന്നപ്പോള്‍ മാര്‍ക്കറ്റ്‌ വാല്യൂ ഉണ്ടെന്നു മനസിലാക്കിയതോണ്ടാവാം ഏജന്റ്റ് കൃത്യമായി പണം വീട്ടിലെത്തിക്കുന്നു. അത് അറിയുമ്പോ ഇത്തിരി സങ്കടം കുറയും. എന്നാലും എന്നെ കാത്തവിടെ കിടക്കുന്നവനെ ഞാന്‍ ചതിക്കുന്നു എന്നോര്‍ക്കുമ്പോ അവസാനിപ്പിക്കാന്‍ തോന്നും. പക്ഷേ ഒന്നും നടക്കാറില്ല..." ഇനിയും എന്തൊക്കെയോ പറയാനുണ്ടെങ്കിലും നിറഞ്ഞ കണ്ണുനീര്‍ ചുണ്ടില്‍ തട്ടിയതിനാലാവാം കണ്ണ് തുടച് അവള്‍ എഴുന്നേറ്റു നടന്നു.. ഇരുളില്‍ പൂര്‍ണമായും മറയും മുന്‍പേ ആരോ വന്നു അവളുടെ കരം പിടിച്ചു. അവളുടെ ഫ്ലാറ്റിന്റെ വാതിലിലേക്ക് കയറി പോയി...

നേരം ഇരുട്ടുന്നതിനാല്‍ ഞാനും മടങ്ങി.. അപ്പോളും മനസ്സില്‍ ഒരു ചോദ്യം ബാക്കി ഉണ്ടായിരുന്നു.. "എന്തിനാ അവളെ കുറിച്ച് അറിയാന്‍ പോയത്..?"

5 അഭിപ്രായങ്ങൾ:

  1. അറിയണ്ടായിരുന്നു അവളെ കുറിച്ച്. അറിയുമ്പോള്‍ ഉള്ള നമ്മുടെ വേദനയേക്കാള്‍ എത്ര മടങ്ങ് അവര്‍ അനുഭവിക്കുന്നുണ്ടാവും .
    എല്ലാ “ജന്മ“ങ്ങള്‍ക്ക് പിറകിലും ഇതുപോലെ എന്തെങ്കിലും കഥയൊക്കെ ഉണ്ടാവും ആരാ അതൊക്ക അറിയാന്‍ ശ്രമിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. ആഗ്രഹിക്കാതെ എത്തുന്ന ദുരന്തങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  3. ഇഷ്ടായിരുന്നു ഒരാളെ. പിരിയാനാകില്ല എന്നുറപ്പായപ്പോള്‍ കൂടെ പോന്നു. പക്ഷേ ആ സന്തോഷം ഇത്തിരി കാലത്തിന്റെ ഔദാര്യമായിരുന്നു..
    കാലത്തിന്‍റെ ഔദാര്യം? അങ്ങിനെ തന്നെ ആയിരുന്നോ?
    ഒന്നൂടെ ഒന്നാലോചിച്ചു നോക്കിക്കേ?

    മറുപടിഇല്ലാതാക്കൂ
  4. Nee "എന്തിനാ അവളെ കുറിച്ച് അറിയാന്‍ പോയത്..? Athu Kondalle Ippo nee ee Kolathil aaye... Pottedaa Saaralla...hehe :P

    Gud Stor Man... Keep Going... :)

    മറുപടിഇല്ലാതാക്കൂ
  5. നേരാണ് ഹംസാക്ക

    ദുരന്തങ്ങള്‍ ആരും ആഗ്രഹിക്കണില്ലടൊ കൂതറെ. വരുകയാണെൽ വിധി എന്ന വാക്കിൽ അതിനെ ഒതുക്കുകയും ചെയ്യും...

    ഔദാര്യം തന്നെ അല്ലെ ഇക്കാ? ഇതിരി കാലത്തെ സന്തോഷത്തിനു അവൾക്ക് പകരം വക്കേണ്ടി വന്നത് സ്വന്തം ജീവിതമല്ലെ?

    രേണു അറിഞു പോയപ്പൊളാലൊ വേണ്ടായിരുന്നു എന്നു തോന്നിയത്

    എവറ്ക്കും നന്ദി ഈ വഴി വന്നതിനും കമ്മന്റ് തന്നതിനും. ഇനീം പ്രതീക്ഷിക്കും ഞാൻ

    മറുപടിഇല്ലാതാക്കൂ