2010, ജൂലൈ 19, തിങ്കളാഴ്‌ച

പരസ്പരം മറന്ന രണ്ടു കഥകള്‍

പറഞ്ഞു വരുമ്പോള്‍
ഒരുമിക്കുമെങ്കിലും
നാമിനി പരസ്പരം
മറന്ന രണ്ടു കഥകള്‍
കടം കൊണ്ട കനവിന്റെ
ബാക്കിപത്രങ്ങള്‍

ഇവിടം ഈ ഇരുളില്‍ പിരിയുകയാണ് നാം
അറ്റമില്ലാതെ നീങ്ങുന്ന
വഴികളിലാരും കാത്തിരിക്കാനില്ലെങ്കിലും

പഴകിയ യാത്ര വാചകങ്ങള്‍
അതൊരു ഭാരമെന്നതിനാല്‍
മൌനം പങ്കിട്ടു പിരിയാം നമുക്ക്

2 അഭിപ്രായങ്ങൾ:

  1. പഴകിയ യാത്ര വാചകങ്ങള്‍
    അതൊരു ഭാരമെന്നതിനാല്‍
    മൌനം പങ്കിട്ടു പിരിയാം നമുക്ക്



    എന്നാലും ഞാന്‍ പോയിട്ട് പിന്നെ വരാം ..... പറയാതെ പോവാന്‍ തോന്നുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  2. വട്ടാ... കവിത എനിക്ക് പോവൂലാ

    മറുപടിഇല്ലാതാക്കൂ