2010, ജൂലൈ 28, ബുധനാഴ്‌ച

ഉത്തരം നീ പറയണം

ചോര പടര്‍ന്നൊരു തീരം
ഉറങ്ങാതെ കിടപ്പുണ്ട്
തിര പോലും തഴുകാന്‍
മടിച് അനാഥമായി

എന്റെയും നിന്റെയും
മതഭ്രാന്തിന്റെ കനല്‍ കട്ടകള്‍
ചുട്ടെരിച്ച കുടിലുകള്‍
ഉള്ളില്‍ വെന്തു മരിച്ചും
മരിക്കാതെ ശേഷിച്ചും നൊമ്പരമായവര്‍
കാവിയും പച്ചയും പുതപ്പിച്
നാം പരസ്പരം ചോരയില്‍ കുളിച്ചും
എന്‍റെ മുറിവിലെ രക്തം നിലക്കും മുന്നേ
നിന്നെ മുറിവേല്‍പ്പിച്ചും
എന്ത് നേടി നാം
ഉത്തരം നീ പറയണം
എനിക്കതിനുള്ള ഉത്തരമായി
മുന്നിലുള്ളത് ഒന്നും നേടാതെ പോയ
ജീവിതവും ഭ്രാന്തന്‍ ചിന്തകളുമാണ്

5 അഭിപ്രായങ്ങൾ:

  1. ഒന്നും മനസിലായി പ്രാന്താണെന്ന്

    മറുപടിഇല്ലാതാക്കൂ
  2. കവിതയ്ക്ക് പിന്നിലെ Intention നല്ലതാണ്, അഭിനന്ദിക്കപ്പെടേണ്ടതാണ്‌.
    keep writing

    മറുപടിഇല്ലാതാക്കൂ
  3. എരക്കാടാ, പ്രാന്തല്ല.. ഇയാള്‍ നമ്മുടെ പാര്‍ട്ടിക്കാരനാ. കണ്ടില്ലേ കാവിയും പച്ചയും! ചുവപ്പ് എവിടെ? ഇയാള്‍ നമ്മടെ വിജയന്‍റെ ആളാ..
    ഹ..ഹ..ഹാ..

    മറുപടിഇല്ലാതാക്കൂ
  4. ഭ്രാന്താണെന്ന് മനസിലാക്കി തന്നതിന് നന്ദി എറക്കാടാ

    ഏട്ടാ നന്ദി, അഭിനന്ദനത്തിനും പ്രചോദനത്തിനും

    കണ്ണൂരാനെ പാര്‍ട്ടി കൊടി അല്ല വിഡ്ഢികളാകുന്ന സമുദായത്തിന്റെ നിറമാ ഉദേശിച്ചത്

    സുനില്‍ നല്ല അഭിപ്രായത്തിനു ഒത്തിരി നന്ദി

    മറുപടിഇല്ലാതാക്കൂ