2010, ജൂൺ 5, ശനിയാഴ്‌ച

ഞാന്‍?

ഞാന്‍?
അറിയാതെ പോകുന്ന പൊരുളാണത്
ഉത്തരം തേടി പായുന്ന മനസിനെ
കുഴക്കുന്ന ചോദ്യം

ചില നേരം സൌമ്യതയുടെ തീരങ്ങളില്‍
ചിലപ്പോള്‍ രൌദ്രമാം ഭാവങ്ങളില്‍

കിനാവ്‌ ചിറകു വിരിച്ചുയരുന്ന
നാളെയുടെ ആകാശങ്ങള്‍
മുറിവേറ്റു പിടഞ്ഞ ഇന്നലകള്‍
ഇന്നിന്റെ പ്രതിജീവനങ്ങള്‍

ചിലനേരം കാലമാണ് ഞാന്‍
കാലത്തിന്റെ ഒഴുക്കില്‍ പെട്ടവന്‍
ഒറ്റക്ക് വഴിയറിയാത്തവന്‍

മണ്ണിന്റെ പടപ്പിനു
മണ്ണിലെക്കൊരു യാത്ര
അതിന്റെ ഇടയിലെ ഇത്തിരി നേരം
ജീവിതം

ഉത്തരമറിയാതെ പോകുന്നു
ഞാനും നീയും
ഉത്തരം അറിഞ്ഞവര്‍ പറയാതെയും

11 അഭിപ്രായങ്ങൾ:

  1. ഉത്തരം തേടി പായുന്ന മനസിനെ
    കുഴക്കുന്ന ചോദ്യം

    മറുപടിഇല്ലാതാക്കൂ
  2. ഞാനും ഉത്തരം തേടി വന്നതാ ഇവിടെയും കണ്ടില്ല.

    മറുപടിഇല്ലാതാക്കൂ
  3. ഗുരു നിത്യ പറഞ്ഞു ഞാന്‍ എന്ന വാക്ക് ഈറ്റവും കുറച്ചു ഉപയോഗിക്കാന്‍ ഞാനിഷ്ടപ്പെടുന്നു .അപ്പോഴും ഞാന്‍ എന്ന് വരുന്നു .അപ്പോള്‍ ഞാന്‍ ആര് എന്ന് തിരയാതിരിക്കലാണ് നന്ന് .

    മറുപടിഇല്ലാതാക്കൂ
  4. ഉത്തരമില്ലാതവരില്‍ നമ്മളും നിരക്കുന്നു ഹംസക്ക
    തിരയുന്നതല്ല ഞാന്‍ എന്ന ചിന്ത ഒരു ചോദ്യമായി എന്നെ വേട്ടയാടുന്നതാ ഉമ്മര്‍ക്കാ
    ഏറക്കാടാ, എല്ലാവരും ഭ്രാന്തന്മാരാണ്. കല്ലുരുട്ടി മല കയറിയവന്റെ പിന്‍തലമുറക്കാര്‍.

    ഇനിയും ഈ വഴി വരണം എല്ലാവരും

    മറുപടിഇല്ലാതാക്കൂ
  5. ഉത്തരം കിട്ടിയാല്‍ ഒന്ന് പറയണേ

    ഒഴാക്കാശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  6. തീര്‍ചയായും അറിയിക്കാം... അതിനു മുന്നേ ഞാനങു പോകാതിരിക്കാന്‍ പ്രാര്‍ഥിചാല്‍ മതി...


    :)

    മറുപടിഇല്ലാതാക്കൂ
  7. ഉത്തരം കിട്ടും ..നല്ലപോലെ ശ്രമിക്കണം ..

    മറുപടിഇല്ലാതാക്കൂ
  8. ഉത്തരം കിട്ടി. ഇതാ പിടിച്ചോ..

    "കല്ലിവല്ലി"

    (ചുമ്മാ)





    ('ഞാന്‍' ആരാണ് എന്ന് സ്വയം അറിഞ്ഞെന്കില്‍ ലോകത്തെ സര്‍വ്വ പ്രശ്നങ്ങളും തീരുമായിരുന്നു. മനുഷ്യന്റെ അഹങ്കാരം കടലിലും കരയിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. നല്ല ചിന്ത. ആശംസകള്‍)

    മറുപടിഇല്ലാതാക്കൂ
  9. ഉത്തരമറിയാതെ പോകുന്നു
    ഞാനും നീയും
    ഉത്തരം അറിഞ്ഞവര്‍ പറയാതെയും..

    അത് ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  10. ഞാനറിയാതെപോവുന്നു, എന്നെ

    മറുപടിഇല്ലാതാക്കൂ