2010, ജൂൺ 23, ബുധനാഴ്‌ച

ഭാഷ

മറക്കുന്നു പലതും നമ്മള്‍
കേരമതിരിട്ട നാടിനെ
സ്വച്ചമോഴുകും പുഴയെ
മണല്‍ പരന്ന തീരങ്ങളെ

കുളിര്‍ന്ന മുറികളില്‍
കുടുക്കിട്ട കഴുത്തില്‍
മാതൃഭാഷ പോലും

അമ്മയില്‍ തുടങ്ങി
അമ്മ പോലെ മധുരമാര്‍ന്ന ഭാഷ
മമ്മിയായി കൂട് മാറിയ അമ്മക്ക്
അപ്രിയമാകുന്നുണ്ടോ

5 അഭിപ്രായങ്ങൾ:

  1. എന്തും അമ്മയില്‍ തുടങ്ങാനുള്ള മനസ്സ് വളരെ നന്നായി...

    മറുപടിഇല്ലാതാക്കൂ
  2. അമ്മയില്‍ തുടങ്ങി
    അമ്മ പോലെ മധുരമാര്‍ന്ന ഭാഷ
    മമ്മിയായി കൂട് മാറിയ അമ്മക്ക്
    അപ്രിയമാകുന്നുണ്ടോ


    ഉണ്ടോ? ഉണ്ടാവില്ല അവര്‍ തന്നെയല്ലെ അത് വിളിപ്പിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  3. അമ്മിഞ്ഞയ്ക്കു പകരം അമൂല്

    മറുപടിഇല്ലാതാക്കൂ
  4. നന്ദി സിദ്ദിക്ക
    എന്‍റെ കുട്ടിക്ക് മല്യാലം കുരച്ചു കുരച്ചേ അരിയൂ എന്ന് പറയണ ഒരുപാട് മമ്മികള്‍ ഇല്ലേ ഹംസക്ക?
    ശെരിയാണ് സലാഹ്

    മറുപടിഇല്ലാതാക്കൂ
  5. അമ്മയുടെ ഉദരത്തില്‍ കുരുത്തതുമുതല്‍ ഇന്ഗ്ലിഷ് മരുന്നാ എനിക്ക് കിട്ടിക്കൊണ്ടിരുന്നത്!
    അതിനാല്‍ ഇന്ഗ്ലിഷാ എനിക്ക് മലയാളത്തേക്കാള്‍ പഥ്യം..
    ജനിച്ചത്‌ മുതല്‍ ഇന്ഗ്ലിഷ് ഭക്ഷണം,ഇന്ഗ്ലിഷ് സ്കൂള്‍ , ഇന്ഗ്ലിഷ് വളം , ഇന്ഗ്ലിഷ് മരുന്നും..
    പിന്നെങ്ങനെ ഞാന്‍ നാടിനെ ഓര്‍ക്കും ? മലയാളം പരയും?

    മറുപടിഇല്ലാതാക്കൂ