2010, ജൂൺ 15, ചൊവ്വാഴ്ച

പടിയിറങ്ങും മുന്‍പേ

(ഈ ഇടെ എവിടെയോ വായിച്ച ഒരു ലേഖനമാണ് ഇതിനാധാരം)


ഒളിച്ചോട്ടം ഒരു പാപമോ അല്ലേല്‍ നീതികരിക്കാനാവാത്ത കുറ്റമോ ഒക്കെ ആയി തോന്നി എനിക്കത് വായിച്ചപ്പോള്‍, അതിലേറെ സങ്കടം തോന്നിയത് അതില്‍ കമന്റ്‌ ചെയ്തത് കണ്ടപ്പോളാണ്. ഉമ്മയും ബാപ്പയെയും ( അച്ഛന്‍ അമ്മ ഡാഡി മമ്മി എന്തും ആവാം, ജന്മം തന്നവര്‍ അത്രേ ള്ളൂ ) വേണ്ടപെട്ടവരെയും ഒക്കെ ഉപേക്ഷിച് ഇത്തിരി പഞ്ചാര വാക്കിന്റെം കാര്‍ഡിന്റെയും കാരണം കൊണ്ട് ഒളിച്ചോടുന്നു എന്ന കമ്മന്റ്. സത്യം പറഞ്ഞാ പുച്ഛം തോന്നി. ഇന്നത്തെ കൌമാരം അങ്ങനെ ആണോ? വ്യക്തമായ ലക്ഷ്യ ബോധം ഉള്ളവര്‍ തന്നെയാണ്. എങ്ങിനെ ജീവിക്കണം എന്നതിന്റെ കൂടെ ആരുടെ കൂടെ എന്നതും അവര്‍ക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എന്ത് കൊണ്ട് കൊടുക്കുന്നില്ല. അല്ലേല്‍ അവരുടെ ആഗ്രഹത്തിന്റെ പോരായ്മകള്‍, ജാതി മതം വര്‍ണം ദേശം പണം എന്തുമാവട്ടെ. എന്ത് കൊണ്ട് മാതാപിതാക്കള്‍ക്ക് ആ പോരായ്മകളെ (?) പറഞ്ഞു മനസിലാക്കാന്‍ കഴിയുന്നില്ല? മക്കള്‍ക്ക് വേണ്ടതെല്ലാം വേണ്ടതിലും മുന്നേ എത്തിക്കാന്‍ വെമ്പുന്ന മാതാപിതാക്കളെ എനിക്കറിയാം. സത്യം പറയാലോ ഞാന്‍ അത്തരം ഒരു ദമ്പതികളുടെ മകനാണ്. പക്ഷേ എനിക്ക്, എന്‍റെ അനിയത്തിക്കും അവര്‍ തന്നിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം എടുത്തു പറയണം. അതിന്റെ ശെരിയായ പോംവഴി പറഞ്ഞു തരാന്‍ അവര്‍ക്ക് സാധിക്കാറുണ്ട്. ഈ ഒരു ആശയ വിനിമയത്തിന്റെ പോരായ്മ ഇന്നത്തെ വര്‍ധിച്ചു വരുന്ന ഒളിച്ചോട്ടത്തിന് ഒരു പ്രധാന കാരണമല്ലേ. പക്ഷേ മേല്പറഞ്ഞ ലേഖനത്തിനോട് എനിക്ക് പൂര്‍ണമായും യോജിപ്പാണ്. കമന്ടിനോടെ വിയോജിപ്പുള്ളൂ. അമ്മൂമയാവാന്‍ അല്ലേല്‍ അപ്പൂപ്പന്‍ ആവാന്‍ പോകണ പ്രായത്തില്‍ ഒന്നൊളിചോടാം എന്ന് തോന്നുന്ന മാനസിക വൈകല്യം ചികില്സിക്കെണ്ടാതാണ്. എന്ന് കരുതി ഇന്നയാളുടെ കൂടെ ജീവിക്കണം എന്ന ആഗ്രഹം കുടുംബത്തിന്റെ പേരില്‍, അഭിമാനത്തിന്റെ പേരില്‍ തട്ടി കളയുന്നതാണ് കഷ്ടം. ഈശ്വരന്‍ മനുഷ്യനെ രണ്ടു തരമായെ പടചിട്ടുള്ളൂ. ശേഷിക്കുന്നതെല്ലാം നമ്മള്‍ സ്വയം കല്‍പ്പിച്ചതാണ്. പ്രണയിച്ചു വിവാഹം ചെയ്ത ഒരുപാട് പേരുണ്ട്. അവരില്‍ എത്രയോ പേര്‍ ഇന്നും സുഖമായി ജീവിക്കുന്നും ഉണ്ട്. മാതാപിതാക്കളെ വേണ്ട എന്ന് വച്ച പോകുന്ന മക്കളും ശെരിയായ നിലപടുകാരല്ല എന്നത് തന്നെയാണ് എന്റെയും അഭിപ്രായം പക്ഷേ എന്ത് കൊണ്ട് രണ്ടു കൂട്ടര്‍ക്കും പരസ്പരം ഒരു ധാരണയില്‍ എത്തി കൂടാ? അന്യ ജാതിയില്‍ പെട്ടവര്‍ വിവാഹം കഴിച്ചത് കൊണ്ട് എവിടെയും ഭൂമി കുലുങ്ങിയിട്ടില്ല. എനിക്ക് ഇന്നയാള്‍ യോഗ്യനാണ് എന്ന തിരിച്ചറിവാണ് വിവാഹത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം എന്നതില്‍ വിശ്വസിക്കുന്നവനാണ് ഞാന്‍. മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം വേറെ വിവാഹം കഴിക്കേണ്ടി വന്ന, പിന്നീട് പിരിയേണ്ടി വന്ന എത്ര ഉദാഹരണങ്ങള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. സ്നേഹമാണ് അല്ലാതെ ധാര്‍ഷ്ട്യം അല്ല വിവാഹത്തിന് ആധാരം. ഞാന്‍ വളര്‍ത്തിയതല്ലേ എല്ലാം ഞാന്‍ കൊടുത്തില്ലേ പിന്നെ എന്താ അവന്ക്ക്\ അവള്‍ക്ക് ഞാന്‍ പറയുന്നത് കേട്ടാല്‍ എനാ ചിന്തയും. എന്‍റെ ജീവിതമല്ലേ എന്‍റെ ഇഷ്ടമാ എന്ന ചിന്തയും ഒരുപോലെ ആപല്‍ക്കരമാണ്. ഒളിച്ചോടി വിവാഹം കഴിക്കൂ എന്നതല്ല ഇതിന്റെ പൊരുള്‍ മറിച് എന്ത് കൊണ്ട് നിങ്ങള്‍ക്ക് പരസ്പരം മനസിലാവാതെ പോകുന്നു എന്നതാണ് എന്‍റെ ചോദ്യം.

18 അഭിപ്രായങ്ങൾ:

  1. ഒരു കൌമാരക്കാരന്റെ പരിചയ കുറവ് ഉണ്ടാകാം. എനിക്ക് തോന്നിയപ്പോ എഴുതിന്നെ ള്ളൂ..

    മറുപടിഇല്ലാതാക്കൂ
  2. മക്കള്‍ക്ക് വേണ്ടതെല്ലാം വേണ്ടതിലും മുന്നേ എത്തിക്കാന്‍ വെമ്പുന്ന മാതാപിതാക്കളെ എനിക്കറിയാം. സത്യം പറയാലോ ഞാന്‍ അത്തരം ഒരു ദമ്പതികളുടെ മകനാണ്. പക്ഷേ എനിക്ക്, എന്‍റെ അനിയത്തിക്കും അവര്‍ തന്നിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം എടുത്തു പറയണം.

    ഇവരോട് മാത്രല്ലേ നിന്റെ അഭിപ്രായ സ്വാന്ത്ര്യം ഉള്ളൂ ... നിന്റെ പെണ്ണിന്റെ അടുത്ത്‌ മാത്രം ഇല്ലല്ലോ ..... പിന്നെന്തു കാര്യം ..പൂയ്‌ പൂയ്‌

    മറുപടിഇല്ലാതാക്കൂ
  3. >>>എനിക്ക് ഇന്നയാള്‍ യോഗ്യനാണ് എന്ന തിരിച്ചറിവാണ് വിവാഹത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം<<<
    പക്ഷേ.. ആ തിരിച്ചരിവ് യുവത്തത്തിന്റേ മണ്ടത്തരത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഇടയാവരുതെന്ന് മാത്രം.
    വീട്ടുകാരുമായി ആലോചിച്ച് തനിക്കിഷ്ട്ടപെട്ടവളെ(നെ) സ്വന്തമാക്കുന്നതിനെ ഞാനും സപ്പോര്‍ട്ട് ചെയ്യുന്നു.
    ഇതില്‍ രണ്ട് കൂട്ടര്‍ക്കും ഒരുപാട് ചെയ്യാനുണ്ട് താനും, ഏകപക്ഷീയ തീരുമാനങ്ങള്‍ ഒന്നുങ്കില്‍ കുടുമ്പത്തെ അല്ലെങ്കില്‍ പ്രണയിനിയെ നഷ്ട്ടപ്പെടുത്താം

    മറുപടിഇല്ലാതാക്കൂ
  4. ഹഹ എറക്കാടാ... പചിലയാ നീ പഴുത്തിട്ട് എന്നെ വന്നു കാണണം

    ഹാഷിമേ... അതരം ഒരു ആലൊചന വേണം എന്നെ ഞാനും പറഞുള്ളൂ

    മറുപടിഇല്ലാതാക്കൂ
  5. സുഹൃത്തേ,
    താങ്കളുടെ ലേഖനം അപൂര്‍ണമാണ്. ചെറിയ ഒരു ലേഖനത്തിലോ അതിനു ഒരു ചെറിയ കമന്ടിലോ ഒതുക്കാവുന്നതല്ല ഈ വിഷയം. ഒരു പാട് ഘടകങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാലും സ്വതന്ത്ര ചിന്തകള്‍ക്ക് ഭാവുകങ്ങള്‍!
    ഒരു പഴഞ്ചൊല്ല് എഴുതാം..
    "ചിരിക്കുന്ന വധു കരയുന്ന ഭാര്യയാകും. കരയുന്ന വധു ചിരിക്കുന്ന ഭാര്യയാകും"

    മറുപടിഇല്ലാതാക്കൂ
  6. റഫീഖ് ഒരുപാട് ചര്‍ച്ചയും വിവാധവും കഴിഞ്ഞ വിഷയമാണ്.ഒരു കൌമാരക്കാരന്‍റെ ലവലില്‍ നിന്നുകൊണ്ട് നീ ചിന്തിക്കുന്നത് നിന്‍റെ ശരി. തണല്‍ പറഞ്ഞ പോലെ ലേഖനം അപൂര്‍ണമാണ്. എന്നാലും നീ ഉദ്ധേശിച്ച കാര്യം വ്യക്തവുമാണ്. കൌമാര പ്രായത്തില്‍ കാണുന്ന ഒരു പുഞ്ചിരിയോ, കൊഞ്ചലോ അല്ല യഥാര്‍ത്ഥ ജീവിതം. (കൂടക്കിടന്നാലെ രാപ്പനി അറിയൂ) അത് ജീവിതം തുടങ്ങുമ്പോഴെ മനസ്സിലാവൂ.. മക്കള്‍ക്ക് എല്ലാം നേടികൊടുക്കുന്ന മാതാപിതാക്കള്‍ അതുകൊണ്ട് തന്നെയാണ് മക്കളുടെ വിവാഹകാര്യം വരുമ്പോള്‍ അവരുടെ നിലാപാട് വ്യക്തമാക്കുന്നത്. സേഹിക്കുമ്പോള്‍ കാണുന്നതല്ല ജീവിതം എന്ന തിരിച്ചറിവ് അവര്‍ക്കുള്ളത്കൊണ്ട്. നല്ല ബന്ധം ആണെന്നു തോനുമ്പോള്‍ മക്കളോട് സ്നേഹമുള്ള ഒരു മാതാപിതാക്കളും അതിനു എതിര് നില്‍ക്കും എന്ന് തോനുന്നില്ല.
    പ്രണയിച്ചു വിവാഹം ചെയ്ത ഒരുപാട് പേരുണ്ട്. അവരില്‍ എത്രയോ പേര്‍ ഇന്നും സുഖമായി ജീവിക്കുന്നും ഉണ്ട്. എത്ര ശതമാനം പേര്‍ എന്നു കൂടി പറയാമോ?
    മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം വേറെ വിവാഹം കഴിക്കേണ്ടി വന്ന, പിന്നീട് പിരിയേണ്ടി വന്ന എത്ര ഉദാഹരണങ്ങള്‍ ഉണ്ട് മതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം അപ്പോള്‍ തന്നെ ആ ബന്ധം തകരില്ലെ? മാതാപിതാക്കളുടെ നിര്‍ബന്ധം തന്‍റെയും കൂടിയാണെന്നു കരുതി ജീവിച്ചാല്‍ ആ ബന്ധത്തിനു കോട്ടം വരാന്‍ സധ്യത കുറവല്ലെ. ഒരാളെ മനസ്സില്‍ വെച്ചുകൊണ്ട് മറ്റൊരാളുടെ കൂടെ ജീവിച്ചാല്‍ അതിനു അധികം ആയുസ്സ് ഒന്നും ഉണ്ടാവില്ല.

    ------------------------------------------------------------------
    റഫീഖ് ഇതൊന്നും കാര്യമാക്കണ്ട. ഇഷ്ടമുള്ളവളെ തന്നെ കെട്ടിക്കോ .. ഹല്ല പിന്നെ.

    മറുപടിഇല്ലാതാക്കൂ
  7. അറിയാം ഇസ്മയിൽ ഭായി. അപൂര്‍ണമാണ് എന്നു.പരിചയക്കുറവാകാം

    ഹംസക്ക... നല്ല വശം ചീത്ത വശം എല്ലാത്തിനും ഇല്ലെ അത്?

    ഞാൻ കെട്ടണ കാര്യം ഉറപ്പാ എനിക്കിഷടമുള്ളവളെ മാത്രെ ഞാൻ കെട്ടൂ

    മറുപടിഇല്ലാതാക്കൂ
  8. നീ ഒലത്തും നീ അവളെ കേട്ടില്ല ....ബെറ്റ്‌

    മറുപടിഇല്ലാതാക്കൂ
  9. എറക്കാടാ ഞാനും അതാ അവനെ വാശിപിടിപ്പിച്ചത് നമുക്ക് നോക്കാലോ... ഹല്ല പിന്നെ

    മറുപടിഇല്ലാതാക്കൂ
  10. പണ്ടാരടങ്ങാന്‍ നിന്‍റെ ഈ “വേര്‍ഡ് വെരിഫിക്കേഷന്‍“ എളുപ്പത്തില്‍ ഒരു കമന്‍റ് ഇട്ട് പോവാന്‍ സമ്മതിക്കുന്നില്ലല്ലോ... ഒഴിവാക്കികൂടെ.

    മറുപടിഇല്ലാതാക്കൂ
  11. എടാ (ആ) സാമി നീ നിന്‍റെ നാവടക്കിക്കോ. വല്ല ഗുളികനും കയറി അവളെ അങ്ങാനം എനിക്ക് നഷ്ടപ്പെട്ടാല്‍ മോനെ നിന്‍റെ ആപ്പീസ് ഞാന്‍ പൂട്ടും

    എന്‍റെ ഹംസക്കാ ഇങ്ങള് ഞമ്മളെ തളര്‍ത്താതെ

    മറുപടിഇല്ലാതാക്കൂ
  12. പ്രണയം ഒരു നൊമ്പരമോ അതോ പാപമോ….?
    ചിന്തിക്കുക … ആരെയും വേദനിപ്പിക്കാതിരിക്കുക.

    മറുപടിഇല്ലാതാക്കൂ
  13. മനസിലാക്കാനുള്ള കഴിവ് ഉണ്ടേല്‍ പ്രണയവും സുന്ദരമാണ്, മനസിലാകാതെ പോകുമ്പോ നൊമ്പരവും എനിക്ക് മാത്രമെന്ന തോന്നലുന്ടെല്‍ പാപവുമാണ് എന്നാ തോന്നുന്നേ...

    മറുപടിഇല്ലാതാക്കൂ
  14. മനുഷ്യന്റെത് ഒന്നും പൂര്‍ണമല്ല. അപൂര്‍ണമായ ഇതും മനോഹരം. നല്ല വിഷയം.
    പക്ഷെ ഒരു ഡൌട്ട്. വധു തന്നെയല്ലേ ഭാര്യ? ഭാര്യ തന്നെയല്ലേ വധു?
    അതോ ഭാരം ചുമക്കുന്നവല്‍ ഭാര്യയും വധിക്കുന്നവല്‍ വധുവും ആണോ?

    മറുപടിഇല്ലാതാക്കൂ
  15. ഹ ഹ അത് കലക്കി കണ്ണൂരാന്‍ ഭായ്. ഇങ്ങനെ ഒരു അര്‍ഥം അതിനുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  16. പ്രണയിക്കാം, കെട്ടിപ്പോവരുത്, പ്രണയത്തെ.

    മറുപടിഇല്ലാതാക്കൂ
  17. പ്രണയം പാപമല്ല പക്ഷെ നഷ്ട പ്രണയം നൊമ്പരമാണ് ......
    വേദനയാണ് ,, ഒരിക്കലും തിരികെ കിട്ടാത്ത നഷ്ടമാണ് ,,,,,,,,,

    മറുപടിഇല്ലാതാക്കൂ