തെരുവ് അനാഥമാണ്
വേച്ചു നടന്ന നിന്റെ കാലൊച്ചകള്‍ ഇല്ലാതെ
കാലത്തിനോട് കലഹിച്ചവനെ
നിന്റെ മൃതശരീരത്തെ ചൊല്ലി
കാലമിന്നു കലഹിക്കുന്നു
നിന്റെ ഹൃദയത്തിനു മീതെ വിടര്‍ന്ന പൂവ്
പറിച്ചെടുത്തതു ഞാനാണ്
നിന്റെ മുഖം മൂടിയതില്‍
ബാക്കി വന്ന ഒരു ദളം ഞാനെടുക്കുന്നു
മത്തുപിടിച്ച മനസുമായി
മരവിച്ച മനസാക്ഷികളെ
പരിഹസിച്ചവന്റെ ഓര്മക്ക്
കവി അയ്യപ്പന്ഓര്മയായി ...
മറുപടിഇല്ലാതാക്കൂആ ഓര്‍മകള്‍ റഫീഖിന്റെ വരികളായി ..
നന്നായി....
അയ്യപ്പന് ആദരാഞ്ജലികള്‍ :(
തെരുവ് അനാഥമായിട്ടില്ല, കവിതകളിനിയും തെരുവിലലയും.
മറുപടിഇല്ലാതാക്കൂമറ്റൊരു നിഷേധിയുടെ അഭാവം....
മറുപടിഇല്ലാതാക്കൂ