2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

തെരുവ് ജന്മം

അമ്മ ഞാനാണ്
ജന്മം ഏകിയില്ലേലും
ഉറുമ്പരിച്ച തിണ്ണയില്‍
നീ മരണം കാത്തു കിടക്കവേ
കണ്ടത് എന്‍റെ കണ്ണുകള്‍ മാത്രമാണ്
ശേഷിപ്പരെല്ലാം അന്ധര്‍
ബന്ധിതര്‍....

ഒരു യാത്രയിലായിരുന്നു നീ
ജന്മത്തില്‍ നിന്നും മരണത്തിലേക്ക്
ഇപ്പോളും യാത്ര അങ്ങോട്ട്‌ തന്നെയാ
ഇത്തിരി നേരം വൈകി പോകാം എന്ന് മാത്രം

കാഴ്ച മരിക്കാത്ത എന്‍റെ കണ്ണുകള്‍ക്ക്
മനുഷത്വം മരവിക്കാത്ത മനസിന്‌
ആയില്ല
നിന്നെ പറഞ്ഞയക്കാന്‍

നാളെ തിരിച്ചറിവിന്റെ കാലം വരും
അന്ന് നീ
ഈ നശിച്ച ലോകത്തിലേക്ക് കൈ പിടിച്ച
എന്നെ ശപിക്കരുത്
അമ്മയെന്നല്ലാതെ ഒന്നും വിളിക്കരുത്....

1 അഭിപ്രായം:

  1. അജ്ഞാതന്‍2010, ഒക്ടോ 12 7:16:00 AM

    ജന്മത്തില്‍ നിന്നും മരണത്തിലേക്ക് ... ഈ വരി എന്തോ ഒരു ചേരായ്ക പോലെ..
    കാഴ്ച മരിക്കാത്ത എന്‍റെ കണ്ണുകള്‍ക്ക്
    മനുഷത്വം മരവിക്കാത്ത മനസിന്‌
    ആയില്ല
    നിന്നെ പറഞ്ഞയക്കാന്‍ ഇങ്ങനെയുള്ളവർ ഇനിയും ഈ ലോകത്തുണ്ടായെങ്കിൽ.... നല്ല വരികൾ ഇനിയും ഉണ്ടാകട്ടെ നല്ല പോസ്റ്റുകൾ

    മറുപടിഇല്ലാതാക്കൂ