2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച
ഒരു എയര്‍ ഇന്ത്യ യാത്രക്കാരന്റെ ആത്മ വിലാപം
ന്റെ ദൈവേ കാക്കണേ
ഇല്ലിനി നേരം തെല്ലുമേ
വിമാനം ടൈമില്‍ പൊന്തണേഎയര് ഇന്ത്യയില്‍ അത്ഭുദം കാട്ടണേ
താലി വിറ്റു വാങ്ങിയ വിസയിത്
വീട് ലോണിന്റെ പൈസയില്‍ ടിക്കറ്റ്
എയര്‍പോര്‍ട്ടില്‍ അവരുടെ പേക്കൂത്ത്
നെഞ്ചിനുള്ളിലോ അറബിടെ ഗെറ്റ് ഔട്ട്
അമ്മ മരിച്ച ദിനത്തിലെ ടിക്കറ്റ്
വിമാനമെത്തി ആണ്ടിന്റെ നേരത്ത്
ഡ്യൂട്ടി കഴിഞ്ഞപ്പോ പോയൊരു പൈലറ്റ്
പാതി വഴിയിലായ് ഞങ്ങള്‍ ഒറ്റക്ക്
കഴിഞ്ഞ മാസം പാക്കിയ മയ്യത്ത്
എങ്ങുമെത്താതെ ഫ്രീസറിന് ഉള്ളില്‍
ടെക്നിക്കലാം കേടിന്റെ പേരില്‍
മാസമേറെയായ് വീമാനം ബന്ദിലാ
ആഴ്ച തോറും വരുന്നൊരു മന്ത്രി സാര്‍
കേള്പ്പതില്ലീ പരിഭവമൊരിക്കലും
എന്നെ കൂട്ടാന്‍ വന്നൊരു വീട്ടുക്കാര്
വീടുവാങ്ങി എയര്‍പോര്‍ട്ടിന് നടുക്കല്
വേണ്ട കോടി കണക്കിന് രൂപയും
സ്വര്‍ണം കായ്ക്കുന്ന മുറ്റത്തെ മരങ്ങളും
ഒറ്റ തേടലെ ഉള്ളൂ ദൈവമേ
വിമാനം ടൈമില്‍ പൊന്തണേ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഒറ്റ തേടലെ ഉള്ളൂ ദൈവമേ
മറുപടിഇല്ലാതാക്കൂവിമാനം ടൈമില്‍ പൊന്തണേ !
ഇരകളൈക്യപ്പെടട്ടെ
മറുപടിഇല്ലാതാക്കൂഒറ്റ തേടലെ ഉള്ളൂ ദൈവമേ...
മറുപടിഇല്ലാതാക്കൂവിമാനം ഈ എഴുതിക്കാണിക്കുന്ന ടൈമിലെങ്കിലും പൊന്തണേ...
രണ്ടര വർഷം മുമ്പ് റിയാദിൽ എയർപോർട്ടിൽ എയർ ഇന്ത്യയുടെ വിമാനത്തിനായി പതിമൂന്നു മണിക്കൂർ കാത്തിരുന്നപ്പോൾ ചൊല്ലിയ പ്രാർത്ഥന തന്നെ!
പോകുമ്പോ എന്താവുമോ എന്തോ
മറുപടിഇല്ലാതാക്കൂഎങ്ങനെ ഫ്ലൈറ്റ് ഡിലെ ആക്കാം എന്ന് ആധികാരികമായി പഠിച്ചവരുടെ അടുത്ത് പ്രാര്‍ത്ഥന ഫലിക്കുമോ ജിഷാദ്?
മറുപടിഇല്ലാതാക്കൂഇരകള് ഐക്യപെടും എന്നിട്ട് കുത്തിയിരിപ്പ് സമരം നടത്തും അല്ലാതെന്താ സലഹ്?
പിന്നീട് എയര്‍ ഇന്ത്യക്ക് തന്നെ ടിക്കറ്റ് എടുത്തുവോ അതോ അനുഭവം കൊണ്ട് പഠിച്ചുവോ..? എന്തുണ്ടായി അലിക്കാ?
നീ പോകുമ്പോ ഫ്ലൈറ്റ് ഒക്കെ നേരത്തിനു വരും. കാരണം അവരെക്കാള്‍ വലിയ വല അല്ലെ നീ? അതോണ്ട് പേടിക്കണ്ട എറക്കാടാ
നന്ദി ണ്ട് ട്ടോ ല്ലാര്‍ക്കും.. നീം ഈ വഴി വരണം!!
എന്നിട്ടും സീറ്റില്ലല്ലോ സുഹൃത്തേ .
മറുപടിഇല്ലാതാക്കൂപ്രതികരണം പ്രവൃത്തിയിലൂടെ ആയാല്‍ ശരിയാക്കാവുന്ന കാര്യമല്ലേ. നല്ല സര്‍വീസ് തരുന്നത് വരെ ആരും ടിക്കറ്റ് ബുക്ക് ചെയ്യാതിരുന്നാല്‍ മതി . അല്ലാതെ പോത്തിനോട് വേദം പറഞ്ഞിട്ട് കാര്യം ഇല്ല