2010, ഏപ്രിൽ 11, ഞായറാഴ്‌ച

പ്രണയം ഉറങ്ങിയ താജിന്റെ ചുവര്‍...

പ്രണയമുറങ്ങിയ മുഗളിന്റെ തെരുവോരങ്ങളെ പുല്‍കി ഞാന്‍ നടന്ന നാളുകള്‍ ഉണ്ട്. ശില്പകലയുടെ നൈപുണ്യം പന്തലിച്ച വീഥികളില്‍ പക്ഷേ ആരുടെയോ നിലക്കാത്ത നിലവിളിയാണ് എന്നെ വരവേറ്റത്. ശാന്തമായ് യമുനാ നദി ഒഴുകുമ്പോഴും എന്തോ പറയാന്‍ ബാക്കിവച്ചതിന്റെ വേദന മറച്ചു വയ്ക്കുന്നതായി തോന്നി. താജിന്റെ നിഴല്‍ പരന്ന നദിക്കര ചുവന്നതായും... അവിടെ കേള്‍ക്കുന്നത് ഷാജഹാന് മുംതാസിനോടുള്ള അഭൌമ്യ പ്രണയത്തിന്റെ ഈരടികളല്ല, മറിച് ജീവന്‍ ബലികൊടുത്തു ആ മനോഹര സൌധം പണിതുയര്‍ത്തിയ, അവിടെ തന്നെ പ്രാണന്‍ ഒടുക്കാന്‍ വിധികപ്പെട്ടവന്റെ നിലവിളികലാണ്... കല്ല്‌ പിളര്‍ക്കുന്ന രാജകല്‍പ്പനക്ക് മുന്നില്‍ തല നീട്ടി പിടഞ്ഞു വീണവന്റെ ആത്മരോദനം. അത് യമുനയിലെ ഓളങ്ങളെ പുല്‍കി അതില്‍ ലയിച് ഇല്ലതായതാവാം. ഇന്നലകളിലെക്ക് വാതില്‍ തുറക്കുന്ന ചരിത്ര സംഹിതയുടെ താളുകളില്‍ ചോര പുരണ്ട അധ്യായമായി നിലകൊള്ളൂമായിരുന്നു താജ്. പ്രിയ പത്നിക്ക്‌ വേണ്ടി സൌധം പണിത ഷാജഹാന്റെ പ്രണയത്തിനു മുന്നില്‍, കണ്മുന്നില്‍ കാണുന്ന അത്ഭുതത്തിന്‍ മാറ്റില്‍ വിഡ്ഢികളായ ജനത പിടഞ്ഞു വീണവന്റെ വേദന മറന്നു. അല്ലയോ ഷാജഹാന്‍ എന്നിട്ട് നീ എന്ത് നേടി.. മണ്ണിലടക്കേണ്ട പ്രിയയെ മാര്‍ബിള്‍ കൊട്ടാരത്തില്‍ പൂട്ടിയതിന്റെ പ്രതിഫലമായ്? പൂക്കളാല്‍ അലങ്കരിക്കേണ്ടിടം ചോര തൂവി നനച്ചതിന്? പുത്രനാല്‍ കാരാഗ്രഹത്തില്‍ അടക്കപ്പെട്ടവനായ് നീയും ഈ ലോകം വിട്ടോഴിയെണ്ടി വന്നു.. ചരിത്രങ്ങള്‍ നിന്‍റെ നല്ല വശങ്ങളെ പറ്റി പ്രശംസാ വാക്കുകള്‍ ചൊരിയുമ്പോള്‍ ആവില്ല ആ മാര്‍ബിള്‍ കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ ചോരയോലിച്ചു മരിച്ചവരെ മറക്കാന്‍. ഞാന്‍ ഒരിക്കല്‍ വരും നീ പണിത നിന്‍റെ പ്രണയ പ്രതീകം കാണാന്‍. എനിക്കവിടെ നിന്‍റെ പ്രിയതമയെ കാണേണ്ടതില്ല. ഞാനവിടെ കണ്ണടച്ച് നില്കും ജീവിച്ചു കൊതി തീരാതെ പോയ നൂറുകണക്കിന് ആത്മാക്കള്‍ക്ക് വേണ്ടി. നിന്‍റെ ക്രൂരതയില്‍ പണിത കൊട്ടാരം പരിശുദ്ധമായ വെള്ളയില്‍ പൊതിഞ്ഞതാനെന്റെ സങ്കടം.


ചോരക്കറയില്‍ കുളിച്ചു താജ് ഇന്നും എത്രയോ പേരെ കൊതിപ്പിക്കുന്നുണ്ടാവാം. പിന്നാമ്പുറ കഥകളറിയാതെ അതിന്റെ മോടിയില്‍ ഊറ്റം കൊള്ളുന്നുമുണ്ടാവാം.

9 അഭിപ്രായങ്ങൾ:

  1. ഷാജഹാന്‍റെയും മുംതാസിന്‍റെയും പ്രണയത്തേക്കാള്‍ ഏറെ മനസ്സില്‍ തട്ടിയത് റോസാപ്പൂക്കള്‍ എഴുതി യ കഥയിലെ സുള്‍ഫീക്കറിന്‍റെയും ഹസീനയുടെയും പ്രണയമാണ്… മുംതാസിന്‍റെ ഓര്‍മയേക്കാള്‍ താജ്മഹല്‍ എന്‍റെ മനസ്സില്‍ ഇപ്പോള്‍ ഇടം കൊള്ളുന്നത് ആ കഥയിലെ കഥാപാത്രങ്ങളായ സുള്‍ഫിയുടെയും ഹസീനയുടെയും ഓര്‍മയിലാണ്… !!

    നന്നായിരിക്കുന്നു .. ആശംസകള്‍..:)

    മറുപടിഇല്ലാതാക്കൂ
  2. ഞാനും വായിച്ചതാ ഹംസ, സുള്‍ഫീക്കറിന്റെയും ഹസീനയുടെയും പ്രണയം. അങ്ങനെ പറയാന്‍ കഴിയാത്ത നൂറു നൂറു കഥകള്‍ക്ക് മുകളിലാണ് ഷാജഹാന്‍ താജിനെ ഉയര്‍ത്തിയത്... റോസാപൂക്കളെ അഭിനന്ദനങള്‍. അയാള്‍ ആരാണെന്നറിയില്ല. എങ്കിലും നല്ലൊരു കഥ തന്നതിന്റെ നന്ദി എന്നില്‍ ഉണ്ട്. ഈ വഴി വന്നു എനിക്ക് റോസാപ്പൂക്കളുടെ നറുമണം തന്ന ഹംസയോടും

    മറുപടിഇല്ലാതാക്കൂ
  3. 'ധൂര്‍ത്തിന്റെ സ്മാരകം' എന്ന് താജ്മഹലിനെ പറ്റി സുകുമാര്‍ അഴീക്കോട് പറഞ്ഞത് ഓര്‍ക്കുന്നു. താജ്മഹലും ഈജിപ്തിലെ പിരമിഡ്‌കളും മറ്റനേകം ചരിത്ര സ്മാരകങ്ങളും ആയിരങ്ങളുടെ കണ്ണീരു കുഴച്ച് , ചോരകൊണ്ട് നിറം കൊടുത്തു നിര്‍മിക്കപ്പെട്ടവയാണ്.
    അത് മറന്നു നമുക്ക് പ്രണയത്തെ ക്കുറിച്ച് സംസാരിക്കാം.

    മറുപടിഇല്ലാതാക്കൂ
  4. താജ്മഹലിനെക്കാൾ സൗന്ദര്യം തന്റെ ഈ ലേഖനത്തിന​‍്‌ എന്നു തോന്നുന്നു. ചരിത്രം ഉറങ്ങുന്ന സത്യങ്ങളുടെ ആവരണം....നന്നായി ആശം സകൾ

    മറുപടിഇല്ലാതാക്കൂ
  5. നന്ദി ഇസ്മയില്‍, എറക്കാടന്.. ഈ വഴി വന്നതിനും കമന്റിയതിനും. ഇനീം ഞാന്‍ പ്രതീക്ഷിക്കുമേ..

    മറുപടിഇല്ലാതാക്കൂ
  6. "ഞാനവിടെ കണ്ണടച്ച് നില്കും ജീവിച്ചു കൊതി തീരാതെ പോയ നൂറുകണക്കിന് ആത്മാക്കള്‍ക്ക് വേണ്ടി. "

    അതെ,മനസ്സും വികാരങ്ങളും ഭൂമിയില്‍ എല്ലാവര്‍ക്കും ഉണ്ടല്ലോ.അതു നമ്മുടെ പഴയകാല രാജാക്കന്മാര്‍ മറന്നു കളഞ്ഞു.ഹംസ ലിങ്കു തന്നാണ് ഞാന്‍ ഇതു വഴി വന്നത്

    മറുപടിഇല്ലാതാക്കൂ
  7. വളരെ നന്ദി. സത്യം പറഞ്ഞാല്‍ നേരില്‍ ഒന്ന് പരിചയപ്പെടാന്‍ ആഗ്രഹമുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിച്ചതല്ല ഈ വഴി.. ഇനിയും റോസാപ്പൂക്കള്‍ സൌരഭം പരത്തട്ടെ എന്ന് ആശംസിക്കുന്നു. ലിങ്ക് തന ഹംസക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2010, മേയ് 2 11:13:00 PM

    ഇങ്ങനെയുള്ള ദുരിതങ്ങളൊന്നും ആരും ഓർക്കാതെ പോകുന്നു പാവപ്പെട്ടവനും മനസും പ്രണയവും എല്ലാമുണ്ടാകും പക്ഷെ അവരുടെ താജ് മഹൽ അവരുടെ മനസുകളിൽ മാത്രമായിരിക്കും ... ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  9. വളരെ നന്ദി.ഉമ്മുഅമ്മാർ

    മറുപടിഇല്ലാതാക്കൂ